ima

കൊച്ചി: ഐ.എം.എ കൊച്ചിയുടെ നേതൃത്വത്തിൽ ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കുമായി സംഘടിപ്പിച്ച 'രണഭൂമി' വാർഷിക മെഗാ കായിക മേളയിൽ കൊച്ചിൻ ഒപ്താൽമിക് ക്ലബ് ചാമ്പ്യന്മാർ. കൊച്ചിൻ ഓർത്തോപെഡിക്ക് സൊസൈറ്റി രണ്ടാം സ്ഥാനവും കെ.ജി.എം.ഒ.എ മൂന്നാം സ്ഥാനവും നേടി. ക്രിക്കറ്റ്, ഫുട്ബാൾ, ബാസ്‌ക്കറ്റ് ബാൾ, ടേബിൾ ടെന്നീസ്, നീന്തൽ, കാരംസ്, സുഡോക്കു, പഞ്ചഗുസ്തി ഉൾപ്പെടെയുള്ള മത്സരങ്ങൾ നടന്നു. സ്പോർടസ് കമ്മിറ്റി ചെയർമാൻ ഡോ. വിനോദ് പത്മനാഭന്റെ നേതൃത്വത്തിൽ നടന്ന കായിക മേള ഐ.എം.എ കൊച്ചി പ്രസിഡന്റ് ഡോ.എം.എം. ഹനീഷ്, സെക്രട്ടറി ഡോ. ജോർജ്ജ് തുകലൻ, ട്രഷറർ ഡോ.സച്ചിൻ സുരേഷ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.