കൊച്ചി: ഒരുമാസമായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പി.ഡി.പി ചെയർമാൻ അബ്ദുൾ നാസർ മഅ്ദനിയെ വെന്റിലേറ്ററിൽനിന്ന് മാറ്റി. ആരോഗ്യനിലയിൽ നേരിയ പുരോഗതി കണ്ടതിനെത്തുടർന്നാണിത്.

വെന്റിലേറ്ററിന് പകരം ഓക്‌സിജൻ മാസ്‌ക് ഉപയോഗിച്ച് ശ്വസനം ക്രമീകരിച്ചു. ഡയാലിസിസ് തുടരുകയാണ്. കഴിഞ്ഞദിവസം നടത്തിയ പരിശോധനയിൽ ഹൃദയത്തിന് പ്രശ്നങ്ങളില്ലെന്ന് കണ്ടെത്തിയിരുന്നു. തീവ്രപരിചരണ വിഭാഗത്തിലാണ് ചികിത്സ തുടരുന്നത്.