
ചോറ്റാനിക്കര :എറണാകുളം ജില്ലാ റെസിഡന്റ്സ് അസോസിയേഷൻ അപ്പെക്സ് കൗൺസിലിന്റെ ആമ്പല്ലൂർ മേഖലാ വാർഷിക പൊതുയോഗം പഞ്ചായത്ത് പ്രസിഡന്റ് ബിജു തോമസ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് കെ.എ. മുകുന്ദൻ അദ്ധ്യക്ഷനായി. കെ.എ മുകുന്ദൻ (പ്രസിഡന്റ്), പ്രശാന്ത് പ്രഹ്ളാദ്, രാജൻ കാലടി, പി.ഡി. മുരളീധരൻ (വൈസ് പ്രസിഡന്റ്), ടി.ആർ ഗോവിന്ദൻ (സെക്രട്ടറി), പി.പി. വേണുഗോപാൽ (ട്രഷറർ), പി. ജനാർദ്ദനൻപിള്ള( ജില്ലാ പ്രതിനിധി), എ.ഡി. യമുന, പി.ആർ ശാന്തമ്മ (വനിത പ്രതിനിധികൾ), എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു. തിരഞ്ഞെടുപ്പിന് ജില്ലാ സെക്രട്ടറി ജയ്‌സൺ മാത്യു നേതൃത്വം നൽകി.