pan

കൊച്ചി: പ്രമുഖ സാങ്കേതിക കമ്പനിയായ പാനസോണിക് ലൈഫ് സൊല്യൂഷൻസ് ഇന്ത്യ സംസ്ഥാനത്ത് പുതിയ എയർകണ്ടീഷണറുകൾ അവതരിപ്പിച്ചു. ഒന്ന് മുതൽ രണ്ട് ടൺ മോഡലുകളുടെ വിശാല നിരയിൽ നിന്ന് 60 എയർകണ്ടീഷണർ മോഡലുകളുടെ പുതിയ ശ്രേണി എല്ലാ പ്രധാന റീട്ടെയിൽ ഔട്ട് ലെറ്റുകളിലും ഇകൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലും പാനസോണിക് ബ്രാൻഡ് സ്റ്റോറിലും ലഭ്യമാണ്.
ഉപഭോക്താക്കളുടെ മാറുന്ന ആവശ്യങ്ങൾ കണക്കിലെടുത്താണ് പാനസോണിക് എ.സികളുടെ പുതിയ ശ്രേണി വികസിപ്പിച്ചിട്ടുള്ളത്.

സവിശേഷതകൾ

എല്ലാ കോണുകളും തണുപ്പിക്കുന്നു. ജെറ്റ്‌സ്ട്രീം എയർഫ്‌ളോയോടു കൂടിയ പാനസോണിക്കിന്റെ എയർകണ്ടീഷണറുകളിൽ നിന്ന് 45 അടി വരെ വായു എത്തുന്നു. വലിയ അളവിൽ വായു ഉള്ളിലേക്ക് എടുക്കുന്നതും വായുസഞ്ചാരം വർദ്ധിപ്പിക്കുന്ന വ്യാസമുളള ഫാനുമാണ് ഇൻഡോർ യൂണിറ്റിലുള്ളത്.