നെടുമ്പാശേരി: ട്രെയിനിൽനിന്ന് പുറത്തേക്ക് വീണ് ഒഡീഷ സ്വദേശി ചന്ദൻദാസ് (33) മരിച്ചു. നെടുമ്പാശേരി ആവണംകോട് മണിയത്തറയിലെ റെയിൽപാളത്തോട് ചേർന്ന് ഇന്നലെ രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. കോതമംഗലത്തെ ഒരു സ്ഥാപനത്തിൽ ജോലിചെയ്തുവരികയായിരുന്നു. മൃതദേഹം കളമശേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.