കൊച്ചി: അനധികൃതമായി മദ്യവില്പന നടത്തി വന്നിരുന്ന യുവാവിനെ എറണാകുളം ടൗൺ നോർത്ത് പൊലീസ് പിടികൂടി. പച്ചാളം എസ്.ആർ.എം റോഡ് കരിയേലിപ്പറമ്പ് രഘുവാണ് (36) അറസ്റ്റിലായത്. വില്പനയ്ക്ക് 8 കുപ്പികളിലായി സൂക്ഷിച്ചിരുന്ന 4 ലിറ്റർ മദ്യവും കണ്ടെടുത്തു.