കൊച്ചി: കലൂർ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന ഐ.എസ്.എൽ ഫുട്‌ബാൾ മത്സരത്തിനോടനുബന്ധിച്ച് കൊച്ചി സിറ്റി ട്രാഫിക് പൊലീസ് നഗരത്തിൽ ഗതാഗതക്രമീകരണങ്ങൾ ഏർപ്പെടുത്തി.

* പശ്ചിമകൊച്ചി, വൈപ്പിൻ ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങൾ ചാത്യാത്ത് റോഡിൽ പാർക്കുചെയ്യണം.

* പറവൂർ, തൃശൂർ, മലപ്പുറം എന്നീ മേഖലകളിൽനിന്നെത്തുന്നവരുടെ വാഹനങ്ങൾ ആലുവ ഭാഗത്തും കണ്ടയ്‌നർ റോഡിലും ഇടുക്കി, കോട്ടയം, പെരുമ്പാവൂർ തുടങ്ങിയ കിഴക്കൻ മേഖലകളിൽ നിന്നുള്ള വാഹനങ്ങൾ തൃപ്പൂണിത്തുറ, കാക്കനാട് ഭാഗങ്ങളിലും ആലപ്പുഴമുതൽ തെക്കൻപ്രദേശങ്ങളിൽ നിന്നുള്ള വാഹനങ്ങൾ വൈറ്റില, കുണ്ടന്നൂർ എന്നിവിടങ്ങളിലും പാർക്ക് ചെയ്യണം.

* കാണികളുമായി എത്തുന്ന ഹെവി വെഹിക്കിൾസിന് നഗരത്തിലേക്ക് പ്രവേശനമില്ല.

* വൈകിട്ട് 5നുശേഷം എറണാകുളത്തുനിന്ന് ഇടപ്പള്ളി, ചേരാനല്ലൂർ, ആലുവ, കാക്കനാട് ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ കലൂർ ജംഗ്ഷനിൽനിന്ന് ഇടത്തോട്ട് തിരിഞ്ഞ് പൊറ്റക്കുഴി- മാമംഗലം റോഡ്, ബി.ടി.എസ് റോഡ്, എളമക്കര റോഡ് എന്നിവ ഉപയോഗപ്പെടുത്തി ഇടപ്പള്ളിവഴി പോകണം.

* ചേരാനല്ലൂർ, ഇടപ്പള്ളി, ആലുവ, കാക്കനാട് പാലാരിവട്ടം ഭാഗത്ത് നിന്ന് എറണാകുളം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ വൈറ്റില ജംഗ്ഷൻ, എസ്.എ റോഡ് വഴി പോകണം.