കൂത്താട്ടുകുളം: കൂത്താട്ടുകുളം എം.സി റോഡിൽ അമ്പലംകുന്നിൽ കാറിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. പാലക്കുഴ പണ്ടപ്പള്ളി നിരപ്പേൽ രാഘവനാണ് (65) മരിച്ചത്. ഇന്നലെ രാവിലെ പത്തോടെ ആയിരുന്നു അപകടം .
പരിക്കേറ്റ രാഘവനെ കൂത്താട്ടുകുളം ഫയർഫോഴ്സ് ആംബുലൻസിൽ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് വൈകിട്ട് 3ന് കൂത്താട്ടുകുളം പൊതുശ്മശാനത്തിൽ. ഭാര്യ: പൊന്നമ്മ. മക്കൾ: അജീഷ്, അജിത. മരുമക്കൾ: സതീഷ്, ആശ.