sutha

കൊച്ചി: മുംബൈ ആസ്ഥാനമായ പ്രമുഖ വസ്ത്ര ബ്രാൻഡായ സുത കൊച്ചിയിൽ പത്താമത് ഔട്ട് ലെറ്റ് തുറന്നു. തനതായ നെയ്ത്ത് രീതികളിലൂടെയും തദ്ദേശ നിർമ്മിത വസ്ത്രങ്ങളിലൂടെയും പ്രശസ്തമാണ് സുത. സഹോദരിമാരായ സുജാത ബിസ്വാസ്, ടാനിയ ബിസ്വാസ് എന്നിവരാണ് സുത ബ്രാൻഡിന് തുടക്കം കുറിച്ചത്. എംബിഎ ബിരുദധാരികളാണ് ഇരുവരും. ചലച്ചിത്ര താരം ലാലിന്റെ മകൾ മോണിക്ക ലാൽ, ടി. ലക്ഷ്മി എന്നിവരാണ് പുതിയ സ്റ്റോറിന്റെ ഫ്രാഞ്ചൈസി എടുത്തിരിക്കുന്നത്. സ്റ്റോറിലെ ടെറാക്കോട്ട ടൈലുകളും ജാലീസും ഉപഭോക്താക്കൾക്ക് പൈതൃകാനുഭവം സമ്മാനിക്കും.