
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ട് എണ്ണുമ്പോൾ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനൊപ്പം 100 ശതമാനം വോട്ടർ വെരിഫൈഡ് പേപ്പർ ഓഡിറ്റ് ട്രയൽ അല്ലെങ്കിൽ വി.വി.പാറ്റ് രസീതുകൾ കൂടി എണ്ണണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ തിരഞ്ഞെടുപ്പ് കമ്മിഷന് നോട്ടീസ് അയച്ച് സുപ്രീം കോടതി. നിലവിൽ ലോക്‌സഭാ മണ്ഡലത്തിലെ എല്ലാ നിയോജക മണ്ഡലങ്ങളിലേയും തിരഞ്ഞെടുക്കുന്ന അഞ്ച് ഇ.വി.എമ്മുകളിലെ വി.വി.പാറ്റ് സ്ലിപ്പുകൾ മാത്രമാണ് എണ്ണുന്നത്. ഇതിന് പകരം എല്ലാ വോട്ടിങ് മെഷീനൊപ്പവും ഉള്ള വി.വി. പാറ്റുകളിലേയും സ്ലിപ്പുകൾ എണ്ണണം എന്നതാണ് ഹർജിയിലെ ആവശ്യം.