sea

ഒട്ടും നിനച്ചിരിക്കാത്ത നേരത്ത് കടന്നുവന്ന ഒരതിഥി കവർന്നെടുത്തത് ഒരു കൂട്ടം മനുഷ്യരുടെ ജീവിതവും സ്വപ്നവുമാണ്. സന്തോഷങ്ങളുടെ മൺകൂനകൾ പൊളിച്ചുകൊണ്ടായിരുന്നു ഞായറാഴ്ച വൈകിട്ട് പൊഴിയൂരിലേക്ക് ആഞ്ഞടിച്ച തിരമാലകൾ തീരവും കടന്നെത്തിയത്. കണ്ണടച്ച് തുറക്കും മുന്നേ തീരത്തെ ഒട്ടാകെ വിഴുങ്ങിക്കൊണ്ട് വീടുകളിലേക്ക് കടൽവെള്ളം ഇരച്ചു കയറി. ഞൊടിനേരം കൊണ്ട് തങ്ങൾക്ക് സംഭവിച്ചത് എന്തെന്നറിയാതെ തീരവാസികൾ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറുകയായിരുന്നു.