path

കൊച്ചി: ഫാ. ഡോ. തോമസ് മാത്യു ആദോപ്പിള്ളിൽ രചിച്ച പാത്ത് ഒഫ് സെയിന്റ്ഹുഡ് (വിശുദ്ധിയിലേക്കുള്ള വഴി) പുസ്തകം സിറോ മലബാർസഭ മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ കോട്ടയം അതിരൂപതാദ്ധ്യക്ഷൻ ആർച്ച് ബിഷപ്പ് മാത്യു മൂലക്കാട്ടിന് നൽകി പ്രകാശനം ചെയ്തു.

സഭയിലെ വിശുദ്ധർ, വാഴ്ത്തപ്പെട്ടവർ, ധന്യർ, ദൈവദാസർ എന്നിവരെപ്പറ്റിയുള്ള പഠനമാണ് സിറോമലബാർസഭയുടെ പോസ്റ്റുലേറ്റർ തോമസ് മാത്യു പുസ്തകത്തിൽ വിവരിക്കുന്നത്. വിശ്വാസ പരിശീലനരംഗത്തിന് ഉപകാരപ്രദമാകും പുസ്തകമെന്ന് മേജർ ആർച്ച് ബിഷപ്പ് പറഞ്ഞു. വിശുദ്ധിയിലേക്ക് വിളിക്കപ്പെട്ടിരിക്കുന്നവരാണ് എല്ലാവരുമെന്ന് ആർച്ച് ബിഷപ്പ് മാത്യു മൂലക്കാട്ട് അനുഗ്രഹ സന്ദേശത്തിൽ പറഞ്ഞു.