lakshasweep

കൊച്ചി: അഗത്തിയിലെ മത്സ്യബന്ധന തൊഴിലാളികളെ സാരമായി ബാധിക്കുന്ന ടെന്റ് സിറ്റി പദ്ധതി കേരള ഹൈക്കോടതി സ്റ്റേ ചെയ്തു. മത്സ്യത്തൊഴിലാളികളെ സഹകരിപ്പിച്ച് എൻ.സി.പി (എസ്) നൽകിയ ഹ‌ർജിയിലാണ് നടപടി. അഗത്തിയിൽ കൂടുതൽ വിമാന സർവീസ് ആരംഭിച്ചതോടെ ടൂറിസ്റ്റുകൾ ധാരാളമായി എത്തുമെന്ന ധാരണയിലാണ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ടെന്റ് ടൂറിസം പദ്ധതി അഗത്തിയിൽ തുടങ്ങാൻ തീരുമാനിച്ചത്. മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധന ഉപകരണങ്ങൾ സൂക്ഷിക്കുന്ന സ്ഥലം പദ്ധതിക്കായി ഏറ്റെടുക്കുന്നതിനെതിരെയാണ് കോടതിയെ സമീപിച്ചത്. ഗുജറാത്ത് കേന്ദ്രീകരിച്ചുള്ള പ്രവേഗ് ലിമിറ്റഡായിരുന്നു പദ്ധതി നടപ്പാക്കാൻ കരാർ എടുത്തിരുന്നത്. ന‍ർമ്മദയിലും വാരണാസിയിലും അയോദ്ധ്യയിലും കമ്പനി ടെന്റ് സിറ്റികൾ ആരംഭിച്ചിട്ടുണ്ട്.