കൊച്ചി: ഐ.സി.എ.ഐ എറണാകുളം ശാഖ സംഘടിപ്പിക്കുന്ന സി.എ ഫൗണ്ടേഷൻ പരീക്ഷാ പരിശീലന ക്ലാസുകൾ 22 ന് ആരംഭിക്കും. നാലുമാസമാണ് ദൈർഘ്യം. എറണാകുളം ദിവാൻസ് റോഡിലുള്ള ഐ.സി.എ.ഐ ഭവനിൽ
രാവിലെ 9.30 മുതൽ വൈകിട്ട് 4.30 വരെയാണ് ക്ലാസ്. പ്ലസ്ടു ജയിച്ചവർക്കും പരീക്ഷ എഴുതിയവർക്കും അപേക്ഷിക്കാം. വിവരങ്ങൾക്ക്: 8330885021, 0484 2362027, ernakulam@icai.org