kcbc

കൊച്ചി: കെ.സി.ബി.സി.യുടെ ജെ.പി.ഡി കമ്മിഷനുമായി ചേർന്ന് കാർബൺ ന്യൂട്രൽ ഇടവകകൾ എന്ന വിഷയത്തിൽ ദ്വിദിന ശില്പശാല ആരംഭിച്ചു. ഭാരത കത്തോലിക്കാ മെത്രാൻ സമിതി പ്രസിഡന്റ് ആൻഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്തു.

കെ.സി.ബി.സി ജസ്റ്റിസ്, പീസ് ആൻഡ് ഡവലപ്‌മെന്റ് കമ്മിഷൻ ചെയർമാൻ ജോസ് പുളിക്കൽ അദ്ധ്യക്ഷത വഹിച്ചു. സി.ബി.സി.ഐ പരിസ്ഥിതി ഓഫീസ് ചെയർമാൻ ബിഷപ് ആൽവിൻ ഡിസിൽവ മുഖ്യ പ്രഭാഷണം നടത്തി. പരിസ്ഥിതി കമ്മിഷൻ വൈസ് ചെയർമാൻ ഫാ. തോമസ് തറയിൽ, കേരള സോഷ്യൽ സർവീസ് ഫോറം ഡയറക്ടർ ഫാ. ജേക്കബ് മാവുങ്കൽ, ഫാ. ജേക്കബ് പാലയ്ക്കാപ്പിള്ളി എന്നിവർ സംസാരിച്ചു.