മൂവാറ്റുപുഴ: ഇടുക്കി പാർലമെന്റ് മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ. സംഗീതാ വിശ്വനാഥൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചു. വരണാധികാരിയായ ഇടുക്കി ജില്ലാ കളക്ടർ ഷീബ ജോർജ് മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്. ബി.ജെ.പി ഇടുക്കി ജില്ലാ പ്രസിഡന്റ് കെ. എസ്. അജി, ബി.ഡി.ജെ.എസ് ഇടുക്കി ജില്ലാ പ്രസിഡന്റ് അഡ്വ. പ്രതീഷ് പ്രഭ, ബി.ഡി.ജെ.എസ് സംസ്ഥാന സമിതി അംഗം മനേഷ് കുടിക്കയത്ത്, ബി.ജെ.പി ജില്ല ജനറൽ സെക്രട്ടറി രതീഷ് വരകുമല എന്നിവർ സന്നിഹിതരായിരുന്നു. ഒരു സെറ്റ് പത്രികയാണ് നിലവിൽ സമർപ്പിച്ചിട്ടുള്ളത്.