പെരുമ്പാവൂർ:വളയൻചിറങ്ങര എസ്.എസ്.വി കോളേജ് പി. ജി. ഡിപ്പാർട്ട്‌മെന്റ് ഒഫ് കൊമേഴ്‌സ്, നാഷനൽ സർവീസ് സ്‌കീം എന്നിവയുടെ ആഭിമുഖ്യത്തിൽ വനസ്വച്ഛയാത്ര നടത്തി. കോടനാട് വനമേഖലയിലുള്ള പാണിയേലി പോരിലേക്ക് പ്ലാസ്റ്റിക് നിർമ്മാർജനവും ജല സംരക്ഷണവും ലക്ഷ്യമാക്കിയുള്ള യാത്ര വൈസ് പ്രിൻസിപ്പൽ രശ്മി ഫ്‌ളാഗ് ഓഫ് ചെയ്തു. കോ ഓർഡിനേറ്റർമാരായ ഡോ. പി.എച്ച്. പ്രതിഭ, ജെബിൻ ജേക്കബ് എന്നിവർ സംസാരിച്ചു. പി.ജി. ഡിപ്പാർട്ട്‌മെന്റ് ഒഫ് കൊമേഴ്‌സ് അദ്ധ്യക്ഷ ഡോ. പി.കെ. സുജ, അഭിരാമി രവി, സി.എച്ച്. അശ്വതി എന്നിവരുടെ നേതൃത്വത്തിൽ പ്ലാസ്റ്റിക് നിർമ്മാർജനവും വനത്തിനകത്ത് ബ്രഷ് വുഡ് ചെക്ക് ഡാം നിർമ്മാണവും നടത്തി. ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. മനോജ് കുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ ബേസിൽ ചാക്കോ എന്നിവർ ക്ലാസുകൾ നയിച്ചു.