വൈപ്പിൻ : എസ്. എൻ. ഡി. പി. യോഗം സഹോദരൻ സ്മാരക ശാഖ വക ചെറായി നെടിയാറ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ മഹോത്സവത്തിന് 19 ന് കൊടിയേറും. ഉച്ചയ്ക്ക് അമൃതഭോജനം, വൈകിട്ട് 5.30 ന് തിരുവാതിര കളി, 6 ന് സ്വാമി ധർമ്മ ചൈതന്യയുടെ പ്രഭാക്ഷണം, 7.15ന് കൊടിയേറ്റ്, 8.30ന് കലാപരിപാടികൾ.
20 ന് വൈകിട്ട് 5.30 ന് ഓട്ടൻതുള്ളൽ, 6.30 ന് കൈകൊട്ടികളി, 8 ന് കലാപരിപാടികൾ, 21ന് വൈകിട്ട് 5.30ന് പറയൻ തുള്ളൽ, സന്ധ്യക്ക് താലം വരവ്, ദേവിക്ക് പൂമൂടൽ, 7ന് നൃത്താവിഷ്‌ക്കാരം, സംഗീതാർച്ചന, 22ന് രാവിലെ 7ന് പിള്ളക്കാവടി, 9ന് ഗുരുപൂജ, രാത്രി 7.30ന് ഭസ്മക്കാവടി, 8.30ന് നാടൻപാട്ട്, 11ന് പള്ളിവേട്ട.
23ന് ആറാട്ട് മഹോത്സവം, രാവിലെ 9ന് കാഴ്ച ശ്രീബലി, വൈകിട്ട് 4ന് പകൽപൂരം, രാത്രി 8.30ന് വർണ്ണമഴ, 8.45ന് തായമ്പക, 9.15ന് മ്യൂസിക്കൽ നൈറ്റ്, പുലർച്ചെ 2.30ന് ആറാട്ട്.