വൈപ്പിൻ : ചെറായി ശ്രീ ഗൗരീശ്വര ക്ഷേത്രത്തിൽ പുതിയ ധ്വജപ്രതിഷ്ഠക്കുള്ള കൊടിമരത്തിന്റെ തൈലാധിവാസ എണ്ണതോണി ഒരുങ്ങി. ഇന്ന് രാവിലെ 7.30 നും, 8.30 നും മദ്ധ്യേ തന്ത്രി പറവൂർ രാകേഷ്, മേൽശാന്തി രാമചന്ദ്രൻ എന്നിവരുടെ കാർമികത്വത്തിലാണ് ചടങ്ങുകൾ.
പി. കെ. സണ്ണി വഴിപാടായി സമർപ്പിച്ചതാണ് കൊടി മരത്തിനുള്ള തേക്ക് മരം. പൂജാകർമ്മങ്ങൾക്ക് ശേഷം 1000 ലിറ്റർ എള്ളെണ്ണയിൽ ആയുർവേദ മരുന്നുകൾ ചേർത്ത് തയ്യാറാക്കിയ എണ്ണതോണിയിൽ സ്ഥാപിച്ച കൊടിമരം തൈലാധിവാസം നടത്തും. നിലവിലെ കൊടിമരം സ്ഥാപിച്ചത് 30 വർഷം മുൻപാണ്. അത് കോൺക്രീറ്റ് വാർത്ത് പുറമേ ചെമ്പ് തകിട് പൊതിഞ്ഞതായിരുന്നു. അത് നീക്കം ചെയ്തിട്ടാകും പുതിയ ധ്വജ പ്രതിഷ്ഠ.