കടൽ വെള്ളക്കയറ്റത്തിന് ശമനം.

വൈപ്പിൻ : എളങ്കുന്നപ്പുഴ, നായരമ്പലം പ്രദേശങ്ങളിലെ കടൽ തീരങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ വേലയേറ്റ സമയത്തെ വെള്ളക്കയറ്റത്തിന് ശമനമായി. എളങ്കുന്നപ്പുഴ ബീച്ചിൽ കടൽവെള്ളം കയറിയതിനെ തുടർന്ന് നിരവധി വീടുകളിൽ വെള്ളം കയറിയിരുന്നു. അതെല്ലാം വറ്റിയിട്ടുണ്ട്. റോഡിലെ കാനകളിൽ പൊതുമരാമത്ത് എൻജിനിയറുടെ നേതൃത്വത്തിൽ ജെ. സി. ബി ഉപയോഗിച്ച് വൃത്തിയാക്കിയതിനെ തുടർന്ന് കെട്ടിക്കിടന്ന അഴുക്ക് വെള്ളം തോടുകളിലേക്ക് ഒഴുകിപോയി.