 
പെരുമ്പാവൂർ:ചാലക്കുടി പാർലമെന്റ് മണ്ഡലം യു. ഡി. എഫ്. സ്ഥാനാർത്ഥി ബെന്നി ബഹനാന്റെ തിരഞ്ഞടുപ്പ് പ്രചരണാർത്ഥം പെരുമ്പാവൂർ മുനിസിപ്പാലിറ്റിയിലെ കോൺഗ്രസ് 93, 94 ബൂത്ത് കമ്മിറ്റികളുടെടെ നേതൃത്വത്തിൽ സൈക്കിൾ അനൗൺസ്‌മെന്റ് സംഘടിപ്പിച്ചു. ബൂത്ത് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് അഫ്‌സലിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ പെരുമ്പാവൂർ മുനിസിപ്പൽ ചെയർമാൻ ബിജു ജോൺ ജേക്കബ് ഫ്‌ളാഗ് ഓഫ് ചെയ്ത് പരിപാടി ഉദ്ഘാടനം ചെയ്തു കോൺഗ്രസ് പെരുമ്പാവൂർ മണ്ഡലം പ്രസിഡന്റ് സി. കെ രാമകൃഷ്ണൻ അനിത പ്രകാശ്, ഷീബ ബേബി, വിജീഷ് വിദ്യാധരൻ, ബിനു ചാക്കോ, കെ.പി. ജോസ് , ബിജു ഗോപാലൻ, പി.വി. സാജൻ, കെ. ആർ. രാജഗോപാൽ, പി. ജി. രാജേഷ്, റോയ് കെ.വർഗീസ്, സജീവൻ പാലായിൽ, പ്രകാശ് മുത്തങ്ങശ്ശേരി തുടങ്ങിയവർ പങ്കെടുത്തു. ബൂത്ത് പ്രസിഡന്റ് ഷേക്ക് മുഹമ്മദ് അഫ്‌സൽ സൈക്കിൾ അനൗൺസ്‌മെന്റ് പ്രചരണത്തിന് നേതൃത്വം നൽകി.