ldf
പൗരത്വ നിയമ ഭേദഗതിക്കെതിരെ എൽ.ഡി.എഫ് മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച നൈറ്റ് മാർച്ച്

മൂവാറ്റുപുഴ: പൗരത്വ നിയമ ഭേദഗതിക്കെതിരെ എൽ.ഡി.എഫ് മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് നടത്തി. നൂറ് കണക്കിന് ആളുകൾ പങ്കെടുത്ത മാർച്ച് വാഴപ്പിള്ളി പുളിഞ്ചോട് കവലയിൽ നിന്ന് തുടങ്ങി പായിപ്ര കവലയിൽ സമാപിച്ചു. പൊതുസമ്മേളനം വ്യവസായ - നിയമ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. എൽദോ എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. ഷാജി മുഹമ്മദ്, പേഴയ്ക്കാപ്പിളളി ജാമിയ ബദരിയ അറബി കോളേജ് പ്രിൻസിപ്പൽ തൗഫീക്ക് മാലവി, എൽ.ഡി.എഫ് നേതാക്കളായ ബാബു പോൾ, ജോണി നെല്ലൂർ, പി. ആർ. മുരളീധരൻ, എൻ. അരുൺ, കെ.പി. രാമചന്ദ്രൻ, ജോളി പൊട്ടയ്ക്കൽ, ഷൈൻ ജേക്കബ്, വിൽസൻ നെടുങ്കല്ലേൽ, എസ്.അരുൺ, അലി മേപ്പാട്ട് എന്നിവർ പങ്കെടുത്തു.