അങ്കമാലി :മഞ്ഞപ്ര പഞ്ചായത്ത് മുൻ പ്രസിഡന്റും കോൺഗ്രസ് മഞ്ഞപ്ര മണ്ഡലം കമ്മിറ്റി മുൻ പ്രസിഡന്റുമായിരുന്ന വടക്കുഞ്ചേരിൽ വി.കെ. മാത്യുവിനെ ഐ.എൻ ടി. യു സി , ഇന്ദിര ഗാന്ധി കൾച്ചറൽ ഫോറം എന്നിവയുടെ നേതൃത്വത്തിൽ അനുസ്മരിച്ചു. വടക്കുംഭാഗം ലേബർ സെന്ററിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ മണ്ഡലം പ്രസിഡന്റ് ജോസൺ വി. ആന്റണി അദ്ധ്യക്ഷത വഹിച്ചു. കിസാൻ കോൺഗ്രസ് സംസ്ഥാന സമിതി അംഗം ബിജു പടയാടൻ , യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി ടിനു മോബിൻസ്, കെ.എസ്.യു ബ്ലോക്ക് പ്രസിഡന്റ് അലക്‌സ് ആന്റു, ബ്ലോക്ക് സെക്രട്ടറി ദിനു ജോർജ് എന്നിവർ പ്രസംഗിച്ചു.