karuvannur

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുകേസിൽ മൊഴി നൽകാൻ 26ലെ വോട്ടെടുപ്പിന് ശേഷം ഹാജരാകാമെന്ന് സി.പി.എം തൃശൂർ ജില്ലാ സെക്രട്ടറി എം.എം. വർഗീസ് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിനെ അറിയിച്ചു. തിരഞ്ഞെടുപ്പ് ചുമതലകളിലാണെന്നും ഇന്നലെ ഹാജരാകാതെ നൽകിയ കത്തിൽ പറയുന്നു. തുടർനടപടി ഇ.ഡി പിന്നീട് തീരുമാനിക്കും.

കരുവന്നൂർ കേസിൽ മുൻ എം.പിയും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ പി.കെ. ബിജുവിനോട് ഇന്നും , തൃശൂർ നഗരസഭാംഗവും സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ പി.കെ. ഷാജനോട് നാളെയും ഹാജരാകാൻ നിർദ്ദേശിച്ചിട്ടുണ്ട്.