andissery-temple
അണ്ടിശ്ശേരി ഭഗവതി

പറവൂർ: പെരുമ്പടന്ന എസ്.എൻ.ഡി.പി ശാഖായോഗം അണ്ടിശ്ശേരി ഭഗവതി ക്ഷേത്രോത്സവത്തിന് ഇന്ന് രാവിലെ11ന് ക്ഷേത്രം തന്ത്രി ഡോ. ടി.എസ്. വിജയൻ കാരുമാത്രയുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറും. മഹോത്സവദിനങ്ങളിൽ മഹാഗണപതിഹോമം, പഞ്ചഗവ്യം, പഞ്ചകം, പഞ്ചവിംശതി കലശാഭിഷേകം, ശ്രീഭൂതബലി, അന്നദാനം, ദീപക്കാഴ്ച, താലം എഴുന്നള്ളിപ്പ് എന്നിവ ഉണ്ടാകും. ഇന്ന് രാവിലെ 8ന് ദേവീമാഹാത്മ്യ പാരായണം, 10ന് കലവറ നിറയ്ക്കൽ, രാത്രി 9ന് കൈകൊട്ടിക്കളി. നാളെ രാവിലെ എട്ടരക്ക് നാരായണീയ പാരായണം, രാത്രി 8ന് കുടുംബയൂണിറ്റുകളിലെ അംഗങ്ങൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ. 6ന് രാവിലെ പത്തിന് ചതയദിന സർവ്വൈശ്വര്യപൂജ, ഗുരുമണ്ഡപത്തിൽ ഗുരുപൂജ, പ്രാർത്ഥന, പ്രഭാഷണം. രാത്രി 8ന് ചാലക്കുടി പ്രസീതയും സംഘവും അവതരിപ്പിക്കുന്ന നാടൻപാട്ട്. 7ന് വൈകിട്ട് ഏഴരക്ക് യക്ഷിക്കളം, രാത്രി 9ന് കൈകൊട്ടിക്കളി, 8ന് രാവിലെ കളഭാഭിഷേകം,​ 9ന് ഉത്സവബലി, 11ന് യക്ഷിക്കളം, പതിനൊന്നരക്ക് ഉത്സവബലി ദർശനം, വൈകിട്ട് ഏഴിന് യക്ഷിക്കളം, രാത്രി എട്ടിന് നൃത്തസന്ധ്യ. 9ന് രാവിലെ പതിനൊന്നരക്ക് യക്ഷിക്കളം, വൈകിട്ട് ഏഴരക്ക് പുറ്റ്കളം, രാത്രി പത്തിന് പള്ളിവേട്ട. മഹോത്സവദിനമായ 10ന് രാവിലെ 9ന് കാഴ്ചശ്രീബലി, വൈകിട്ട് നാലിന് പകൽപ്പൂരം, രാത്രി 8 ന് ഭഗവതിസേവ, 12ന് ആറാട്ടുബലി, ആറാട്ട് എഴുന്നള്ളിപ്പ്, പുലർച്ചെ കുരുതിക്ക് ശേഷം കൊടിയിറക്കൽ, ഇളനീരാട്ടം.