പറവൂർ: വലിയപല്ലംതുരുത്ത് എസ്.എൻ.ഡി.പി ശാഖായോഗം വലിയപറമ്പ് ഭഗവതി ക്ഷേത്രത്തിൽ ആറാട്ട് മഹോത്സവത്തിന് നാളെ രാത്രി എട്ടരക്ക് ക്ഷേത്രം തന്ത്രി പറവൂർ രാകേഷ് തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറും. ഇന്ന് രാവിലെ ഗുരുപൂജയ്ക്ക് ശേഷം എട്ടരക്ക് കലവറ നിറയ്ക്കൽ, വൈകിട്ട് അഞ്ചരക്ക് സർവ്വൈശ്വര്യപൂജ, ഏഴിന് യക്ഷിക്കളം, രാത്രി എട്ടിന് കരോക്കേ ഗാനമേള. നാളെ രാവിലെ 8ന് പഞ്ചവിംശതികലശം, വൈകിട്ട് 5ന് സർവ്വൈശ്വര്യപൂജ. 6ന് താലം എഴുന്നള്ളിപ്പ്, രാത്രി 9ന് പ്രസാദഊട്ട്, വൈകിട്ട് 5ന് സർവ്വൈശ്വര്യപൂജ, ആറരക്ക് സംഗീതാർച്ചന, ഏഴരക്ക് കൈകൊട്ടിക്കളി, 7ന് രാവിലെ 7ന് നാരായണീയപാരായണം, 8ന് കലവറ നിറയ്ക്കൽ, വൈകിട്ട് അഞ്ചിന് സർവ്വൈശ്വര്യപൂജ, 7ന് തൃശൂർ ജനനയനയുടെ നാടൻപാട്ട്. 8ന് വൈകിട്ട് അഞ്ചരക്ക് ഓട്ടൻതുള്ളൽ, 7ന് തിരുവാതിര, കൈകൊട്ടിക്കളി തുടർന്ന് കുടുംബയൂണിറ്റ് അംഗങ്ങളുടെ കലാപരിപാടികൾ. മഹോത്സവദിനമായ 9ന് രാവിലെ എട്ടരയ്ക്ക് കാഴ്ചശ്രീബലി, പത്തിന് നവപഞ്ചഗവ്യകലശാഭിഷേകം തുടർന്ന് ഗജപൂജ, ആനയൂട്ട്, വൈകിട്ട് 5ന് പകൽപ്പൂരം, ദീപാരാധന, കരിമരുന്നുപ്രയോഗം, പഞ്ചവാദ്യം, ചെണ്ടമേളം, രാത്രി 10ന് പള്ളിവേട്ട. ആറാട്ട് മഹോത്സവദിനമായ 10ന് വൈകിട്ട് 5ന് ആറാട്ട് പുറപ്പാട്, 7ന് ആറാട്ട്സദ്യ, രാത്രി 9ന് പഞ്ചവിംശതി കലശാഭിഷേകം. 10ന് വലിയകുരുതി തർപ്പണത്തിന് ശേഷം കൊടിയിക്കൽ.