janaseva-samathi-
ജനസേവ സമിതി ട്രസ്‌റ്റിന്റെ നേതൃത്വത്തിൽ 600 വനിതകൾക്ക് നൽകിയ ഇരുചക്രവാഹനങ്ങളുടെ വിതരണം മുൻ ഡി.ജി.പി ഋഷിരാജ് സിംഗ് ഉദ്ഘാടനം ചെയ്യുന്നു

പറവൂർ: ജനസേവ സമിതി ട്രസ്‌റ്റിന്റെ നേതൃത്വത്തിൽ നാഷനൽ എൻ.ജി.ഒ കോൺഫെഡറേഷന്റെ സഹായത്തോടെ 600 വനിതകൾക്കുള്ള ഇരുചക്ര വാഹനങ്ങളുടെ വിതരണം മുൻ ഡി.ജി.പി ഋഷിരാജ് സിംഗ് ഉദ്ഘാടനം ചെയ്‌തു. വുമൺ ഓൺ വീൽസ് പദ്ധതിയിൽ 50 ശതമാനം സബ്‌സിഡിയോടെയാണ് വാഹനങ്ങൾ നൽകിയത്. നാഷനൽ എൻ.ജി.ഒ കോൺഫെഡറേഷൻ ദേശീയ ചെയർമാൻ ആനന്ദകുമാർ അദ്ധ്യക്ഷത വഹിച്ചു. ജനസേവ സമിതി ട്രസ്‌റ്റ് ചെയർമാൻ ഡോക്‌ടർ എൻ. മധു, നാഷനൽ എൻ.ജി.ഒ കോൺഫെഡറേഷൻ ജില്ലാ സെക്രട്ടറി ബീന സെബാസ്റ്റ്യൻ, കവിത ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ കെ.ഒ. വർഗീസ് എന്നിവർ വാഹനങ്ങളുടെ താക്കോൽ സമർപ്പണം നടത്തി. എൻ.ജി.ഒ കോൺഫെഡറേഷൻ നാഷനൽ കോ-ഓർഡിനേറ്റർ അനന്തു കൃഷ്‌ണൻ, വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ കോ-ഓർഡിനേറ്റർ ഡോ. ആനി ലിബു, ജനസേവ സമിതി ട്രസ്‌റ്റ് സെക്രട്ടറി സി.ജി. മേരി തുടങ്ങിയവർ സംസാരിച്ചു. ഷീ ഡ്രൈവ് - എം പവറിങ് റൂട്ട്സ് എഹെഡ് എന്ന വിഷയത്തിൽ നടന്ന സെമിനാർ ഡോ. പ്രൊഫ.മേരി മെറ്റിൽഡയും റോഡ് സേഫ്റ്റി, സെൽഫ് പ്രൊട്ടക്‌ഷൻ എന്നീ വിഷയങ്ങളിൽ നടന്ന ചർച്ച മോട്ടോർ വെഹിക്കിൾ ഇൻസ്പെക്‌ടർ എൻ. വിനോദ്‌കുമാറും നയിച്ചു.