കാലടി: മലയാറ്റൂർ തിരുനാൾ കൊടിയേറ്റം ഇന്ന്. ഏപ്രിൽ 7 നാണ് തിരുനാൾ. ഇന്ന് രാവിലെ 5.30 ന് ആരംഭിക്കുന്ന ചടങ്ങുകൾക്ക് ഇടവക വികാരി ഫാ. ജോസ് ഒഴലക്കാട്ട് കാർമ്മികത്വം വഹിക്കും. ഫാ. ജോൺസൺ വല്ലൂരാൻ, ഫാ. ഡേവീസ് കൊടിയൻ എന്നിവർ വിവിധ സമയത്ത് പാട്ടുകുർബാനകൾക്ക് നേതൃത്വം കൊടുക്കും. അഗസ്റ്റിൻ വല്ലൂരാൻ, ജോയ് മുട്ടം തൊട്ടി, തോമസ് കരോട്ടപ്പുറം, ലൂയിസ് പയ്യപ്പിള്ളി എന്നിവർ തിരുന്നാൾ നടത്തിപ്പിനു നേതൃത്വം വഹിക്കും.