ldf
സ്ഥാനാർത്ഥിക്ക് നൽകിയ സ്വീകരണം

കോലഞ്ചേരി: ചാലക്കുടി എൽ.ഡി.എഫ് സ്ഥാനാർത്ഥി പ്രൊഫ. സി. രവീന്ദ്രനാഥ് കുന്നത്തുനാട്ടിലെ രണ്ടാം ഘട്ട പൊതുപര്യടനം പൂർത്തിയാക്കി. കിഴക്കമ്പലം പഞ്ചായത്തിലെ ചേലക്കുളത്ത് നിന്നായിരുന്നു തുടക്കം കുറിച്ചത്. ബുധനാഴ്ച നടന്ന ചടങ്ങിൽ വ്യവസായ മന്ത്റി പി. രാജീവ് പര്യടനം ഉദ്ഘാടനം ചെയ്തു. തുടർന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ മണ്ഡലത്തിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ചു. ഐക്കരനാട്, മഴുവന്നൂർ, പൂതൃക്ക, വടവുകോട് പുത്തൻകുരിശ്, തിരുവാണിയൂർ, കിഴക്കമ്പലം പഞ്ചായത്തുകളിലെ 47 ഇടങ്ങളിൽ രവീന്ദ്രനാഥിന് സ്വീകരണം നൽകി. പൂക്കളും പഴവർഗങ്ങളും മുതൽ തൊപ്പിയും ഷാളും പുസ്തകങ്ങളും ഉൾപ്പെടെയുള്ളവ നൽകിയാണ് സ്വീകരിച്ചത്. രാത്രി വൈകി പുലിയാമ്പിള്ളിമുകളിലായിരുന്നു പര്യടനം അവസാനിച്ചത്. എൽ.ഡി.എഫ് നേതാക്കളായ സി.ബി. ദേവദർശനൻ, യു.പി. ജോസഫ്, കെ.കെ. അഷറഫ്, ബി. ജയകുമാർ, എം.പി. ജോസഫ്, പി.വി. ശ്രീനിജിൻ എം.എൽ.എ, കെ.വി. ഏലിയാസ്, ജോർജ് ഇടപ്പരത്തി, വർഗീസ് പാങ്കോടൻ, സി.കെ. വർഗീസ്, ജബ്ബാർ തച്ചയിൽ, റെജി ഇല്ലിക്കപറമ്പിൽ, മോളി വർഗീസ്, കെ.എസ്. അരുൺ കുമാർ, പൗലോസ് മുടക്കുംതല, രഞ്ജിത് രത്‌നാകരൻ, കെ.കെ. ഏലിയാസ്, റെജി സി. വർക്കി, എൻ.കെ. ജോർജ് എന്നിവർ നേതൃത്വം നൽകി.