 
നെടുമ്പാശേരി: സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം പകർന്ന് പറമ്പയം ഇന്നേറ്റ് കൺവെൻഷൻ സെന്ററിൽ നടന്ന ഇഫ്ത്താർ സംഗമം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. എ.കെ. നസീർ അദ്ധ്യക്ഷനായി. പറമ്പയം ജമാഅത്ത് ഖത്തീബ് കൊന്നിയൂർ ഷഫീഖ് അൽ ഖാസിമി ഇഫ്താർ സന്ദേശം നൽകി. അൻവർ സാദത്ത് എം.എൽ.എ, എൽ.ഡി.എഫ് സ്ഥാനാർത്ഥി പ്രൊഫ: സി. രവീന്ദ്രനാഥ്, സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ, ടി.പി. പീതാംബരൻ, ആർ.എസ്.എസ് മുൻ പ്രാന്ത് സംഘ് ചാലക് പി.ഇ.ബി. മേനോൻ, ടി.കെ. മോഹനൻ, യു.പി. ജോസഫ്, എ. ഷംസുദ്ദീൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ റഷീദ്, മജീദ് ഇളമന, അനിൽ കാഞ്ഞിലി, സ്വാമിനി നാരായണ ചിത്ത് വിലാസിനി (ആലുവ അദ്വൈതാശ്രമം), ഷെഫീക്ക് മരക്കാർ, മുഹമ്മദ് അഫ്‌സൽ എന്നിവർ പങ്കെടുത്തു.