ആലുവ: കുട്ടമശേരി ചാലക്കൽ ആലുക്കൽ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം ഏപ്രിൽ ഏഴ് മുതൽ 10 വരെ നടക്കുമെന്ന് മാനേജിംഗ് ട്രസ്റ്റി കെ.ടി. മുരളീധരൻ, ഉത്സവാഘോഷ കമ്മിറ്റി പ്രസിഡന്റ് ഗീത മോഹനൻ എന്നിവർ അറിയിച്ചു. ഏഴിന് രാവിലെ 5ന് പള്ളിയുണർത്തലോടെ ചടങ്ങുകൾ ആരംഭിക്കും. ഉത്സവത്തോടനുബന്ധിച്ചുള്ള പ്രത്യേക പൂജകൾക്ക് പുറമെ വൈകിട്ട് 7ന് രഹന ബിജു നയിക്കുന്ന ഭക്തിഗാനസുധ, അഖില നയിക്കുന്ന ഡാൻസ്, തിരുവാതിരകളി എന്നിവ നടക്കും.
എട്ടാം തീയതി രാത്രി 7ന് ശ്രീഭദ്ര ഭജൻസ് കരുമാലൂർ നയിക്കുന്ന ഭജന, രാത്രി 9ന് നൃത്തനൃത്ത്യങ്ങൾ, 10ന് തിരുവാതിരകളി, ഒമ്പതാം തീയതി വൈകിട്ട് 7ന് തിരുവാതിരകളി, രാത്രി 9ന് താലപ്പൊലി, പത്താം തീയതി ഉച്ചക്ക് 12ന് രോഹിണി ഊട്ട് എന്നിവയും നടക്കും.