പെരുമ്പാവൂർ : തിരുവിതാംകൂർ ദേവസ്വം ബോർഡ് വകശ്രീധർമ ശാസ്താ ക്ഷേത്രോത്സവം 6 മുതൽ 14 വരെ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ആറിന് വൈകിട്ട് 8.30ന് തന്ത്രി ചെറുമുക്കില്ലത്ത് കെ.സി. നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ് നടക്കും. ഏഴിന് വൈകിട്ട് 7ന് കലാമണ്ഡലം സുമതിയുടെ ശിഷ്യഗണങ്ങളും മകളും ചലച്ചിത്രതാരവുമായആശ ശരത്തും ചേർന്ന് അവതരിപ്പിക്കുന്ന നൃത്തനൃത്ത്യങ്ങൾ. എട്ടിന് രാവിലെ 11ന് ഉത്സവബലി ദർശനം, വൈകിട്ട് 8ന് ഗംഗ ശശീധരന്റെ വയലിൻ നാദവിസ്മയം. ഒൻപതിന് 11.30ന് അഡ്വ. ശങ്കു ടി. ദാസിന്റെ പ്രഭാഷണം, 7ന് അമ്പലപ്പുഴ വിജയകുമാറിന്റെ സോപാന സംഗീതം, 8ന് മധുരൈ എൻ. ശിവഗണേശിന്റെ സംഗീത കച്ചേരി, 10ന് രാവിലെ 8ന് ഗജപൂജ, ഗജയൂട്ട്, ഒൻപതിന് വൈകിട്ട് 9ന് കോട്ടയ്ക്കൽ പി.എസ്.വി.നാട്യസംഘം അവതരിപ്പിക്കുന്ന കഥകളി നളചരിതം. 11ന് രാവിലെ 9ന് വെണ്മണി കൃഷ്ണൻ നമ്പൂതിരിയുടെ പ്രഭാഷണം, 4.30ന് കാഴ്ച ശ്രീബലി, 4.45ന് ഭക്തിഗാനമേള, 8ന് നാദസ്വരകച്ചേരി, 9.30ന് തിരുവനന്തപുരം അശ്വതി ഭദ്ര‌യുടെ ബാലെ 'ഭാരത പുത്രൻ, 1 വലിയ വിളക്ക് ദിവസമായ 12 ന്, രാവിലെ9.30ന് പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തിൽ പഞ്ചാരിമേളം, 3. ന് 5 ഗജവീരന്മാർ അണിനിരക്കുന്ന കാഴ്ചശ്രീബലി, 13ന് രാവിലെ ആറാട്ടെഴുന്നള്ളിപ്പ്, ചേരാനല്ലുർ ശങ്കരൻകുട്ടിമാരാരുടെ നേതൃത്വത്തിൽ പാണ്ടിമേളം, 9ന് കലാമണ്ഡലം ഹരീഷ് മാരാരും ഡോ. നന്ദിനി വർമയും അവതരിപ്പിക്കുന്ന ഇരട്ടതായമ്പക എന്നിവയാണ് പ്രധാന പരിപാടികൾ. 14ന് വടർകുറ്റി സമൂഹം വക വിഷുവിളക്ക്. ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് എൻ.പി.ബാബു, സെക്രട്ടറി ബി.വിജയകുമാർ, കെ. ഗോപിനാഥ്, അനിൽ പൊയ്യക്കുന്നം, സുരേഷ് ഭാസ്‌ക്കർ, ടി.കെ. അശോക് കുമാർ എന്നിവരാണ് പത്രസമ്മേളനത്തിൽപങ്കെടുത്തത്‌