ആലുവ: ശിവരാത്രിയോടനുബന്ധിച്ച് മണപ്പുറത്ത് ആലുവ നഗരസഭ സംഘടിപ്പിച്ച 'ദൃശ്യോത്സവം 2024' വേദിയിൽ ചലച്ചിത്ര പിന്നണി ഗായകനുള്ള ജെ.സി ഡാനിയേൽ അവാർഡ് നേടിയ ഹരിശ്രീ ജയരാജിനെ ആദരിച്ചു. നഗരസഭ ചെയർമാൻ എം.ഒ. ജോൺ ഉപഹാരം സമ്മാനിച്ചു. സമ്മേളനം കവി ഡി. സന്തോഷ് ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർപേഴ്‌സൺ സൈജി ജോളി അദ്ധ്യക്ഷയായി. മുനിസിപ്പൽ ചെയർമാൻ എം.ഒ. ജോൺ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ലത്തീഫ് പൂഴിത്തറ, ഫാസിൽ ഹുസൈൻ, കൗൺസിലർമാരായ എൻ. ശ്രീകാന്ത്, സാനിയ തോമസ് എന്നിവർ പങ്കെടുത്തു.