
കൊച്ചി: എറണാകുളം ലോക്സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ഹൈബി ഈഡൻ ഇന്ന് രാവിലെ 11ന് കളക്ടറേറ്റിൽ എത്തി വരണാധികാരികൂടിയായ കളക്ടർ എൻ.എസ്.കെ. ഉമേഷിന് മുമ്പാകെ നാമനിർദ്ദേശ പത്രിക സമർപ്പിക്കും. രാവിലെ 7.30 ന് പൊറ്റക്കുഴി ലിറ്റിൽ ഫ്ലവർ ദേവാലയത്തിൽ പിതാവിന്റെയും 8.15 ന് തോപ്പുംപടി സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ മാതാവിന്റെയും കല്ലറയിൽ പ്രാർത്ഥിച്ചശേഷമാണ് പത്രിക സമർപ്പിക്കുക.