class

കൊച്ചി: എറണാകുളം എസ്.എൻ.വി സദനത്തിന് കീഴിലുള്ള കെ.എസ്. രാഘവൻ മെമ്മോറിയൽ ലൈബ്രറി സംഘടിപ്പിച്ച കുട്ടികളുടെ വേനലവധി ക്ലാസ് 'കുട്ടിക്കൂട്ടം ' കൂട്ടായ്മയിൽ 'വനം ഒരു വരം ' എന്ന വിഷയത്തിൽ പ്രൊഫ.എം.കെ. സാനു കുട്ടികളുമായി സംവദിച്ചു. എസ്.എൻ.വി സദനത്തിൽ സംഘടിപ്പിച്ച ക്ലാസിൽ 44 വിദ്യാർത്ഥികൾ പങ്കെടുത്തു. വിദ്യാർത്ഥികൾ എല്ലാവരും ചേർന്ന് കാടിന്റെ കവിത ആലപിച്ചു. കോർപ്പറേഷൻ കൗൺസിലർ പദ്മജ എസ്. മേനോൻ, സദനം സെക്രട്ടറി എം.ആർ. ഗീത, റേഡിയോ ജോക്കി ശരത് എന്നിവർ ക്ലാസുകൾ നയിച്ചു. ഡോ.എം.ആർ. ശാന്തദേവി സ്വാഗതവും കെ. ഹരിത നന്ദിയും പറഞ്ഞു.