ksspu
ബി. വി. അഗസ്റ്റിൻ (പ്രസിഡന്റ് )

മൂവാറ്രുപുഴ: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം മൂവാറ്രുപുഴയിൽ സമാപിച്ചു. കെ.എസ്.ആർ.ടി ബസ് സ്റ്റേഷൻ പരിസരത്തുനിന്ന് ആയിരക്കണക്കിന് പെൻഷൻകാർ അണിനിരന്ന പ്രകടനം ടൗൺഹാൾ ഗ്രൗണ്ടിൽ സമാപിച്ചു. പൊതുസമ്മേളനം മുൻ എം.എൽ.എ എൽദോ എബ്രഹാം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബി.വി. അഗസ്റ്റിൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി.

ksspu
സി .കെ .ഗിരി (സെക്രട്ടറി),

മുൻ എം.എൽ.എ ജോണി നെല്ലൂർ, സ്വാഗതസംഘം രക്ഷാധികാരി പി.ആർ. മുരളീധരൻ, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ റഷീദ സലിം, ഷാന്റി എബ്രഹാം, നഗരസഭ ആരോഗ്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.എം. അബ്ദുൾ സലാം, സംസ്ഥാന ട്രഷറർ കെ. സദാശിവൻനായർ, സംസ്ഥാനകമ്മിറ്റി അംഗം ഫ്രാൻസിസ് ജോർജ്, കെ. മോഹനൻ എന്നിവർ സംസാരിച്ചു.

ksspu
പി . ഇന്ദിര (ട്രഷറർ)

കേന്ദ്രത്തിന്റെ കേരളത്തോടുള്ള അവഗണന അവസാനിപ്പിക്കുക, പൗരത്വ ഭേദഗതി നിയമം റദ്ദാക്കുക, വനിതാ സംവരണനിയമം ഉടൻ നടപ്പാക്കുക, മതനിരപേക്ഷത സംരക്ഷിക്കുക തുടങ്ങിയ പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു.

ഭാരവാഹികളായി ബി.വി. അഗസ്റ്റിൻ (പ്രസിഡന്റ്), സി.കെ. ഗിരി (സെക്രട്ടറി), പി. ഇന്ദിര (ട്രഷറർ) എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.