dharma
അങ്കമാലി അർബൻ സഹകരണസംഘം മുൻ പ്രസിഡന്റിന്റെ വീട്ടിലേയ്ക്ക് ആരംഭിച്ച മാർച്ച് നിക്ഷേപസംരക്ഷണസമിതി വൈസ് പ്രസിഡന്റ് സി.പി.സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി: അർബൻ സഹകരണസംഘത്തിൽ നടന്ന വൻതട്ടിപ്പിന് നേതൃത്വം കൊടുത്ത ഭരണസമിതി അംഗങ്ങളുടേയും കൂട്ടുനിന്ന സംഘം ജീവനക്കാരുടെയും വീട്ടുപടിക്കൽ സമരം നടത്തുന്നതിന്റെ ഭാഗമായി മുൻ പ്രസിഡന്റ് പി.ടി. പോളിന്റെ വീട്ടിലേക്ക് മാർച്ച് നടത്തി.

അങ്കമാലി അർബൻ സംഘത്തിന്റെ മുന്നിൽനിന്നാരംഭിച്ച മാർച്ച് നിക്ഷേപസംരക്ഷണ സമിതി വൈസ് പ്രസിഡന്റ് സി.പി. സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.എ. തോമസ് അദ്ധ്യക്ഷനായി. സെക്രട്ടറി യോഹന്നാൻ കൂരൻ, ട്രഷറർ മാർട്ടിൻ മൂത്തേലി ,കെ.പി. റോസിലി , പൗലോസ് വടക്കുഞ്ചേരി, ജോസ് സെബാസ്റ്റ്യൻ ചെറിയാക്കൂ കൊറ്റമം എന്നിവർ പ്രസംഗിച്ചു.