അങ്കമാലി: കേരള സ്‌റ്റേറ്റ് ബാംബൂ കോർപ്പറേഷന് കീഴിലുള്ള ബാംബൂ ബോർഡ് ഫാക്ടറിയുടെ വൈദ്യുതി കെ.എസ്.ഇ.ബി വിച്ഛേദിച്ചു. 12 ലക്ഷത്തോളം രൂപയുടെ കുടിശികയുണ്ട്.

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബാംബൂ കോർപ്പറേഷനിൽ തൊഴിലാളികൾക്ക് 11 മാസത്തെ ശമ്പളകുടിശികയുണ്ട്. മുഖ്യമന്ത്രിയും വ്യവസായ വകുപ്പ് മന്ത്രിയും പ്രശ്‌നത്തിൽ ഇടപെടാതെ കോർപ്പറേഷനെ അവഗണിക്കുകയാണെന്ന് ഐ.എൻ.ടി.യു.സി ജനറൽ സെക്രട്ടറി അഡ്വ. സാജി ജോസഫ് ആരോപിച്ചു.