 
കൊച്ചി: ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് കേരള കളമശേരി കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ തൊഴിൽ നൈപുണ്യ കോഴ്‌സുകൾ ആരംഭിക്കുന്നു. എൻറോൾഡ് ഏജന്റ് പ്രോഗ്രാം, വി.ആർ ഡെവലപ്പർ, ആർട്ടിസ്റ്റ് പ്രോഗ്രാമുകൾ, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനർ പ്രോഗ്രാം, ഗ്രാഫിക് ഡിസൈനിംഗ്, ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ്, ടാലി പ്രോഗ്രാം, കാർഗോ ഓപ്പറേഷൻസ് എക്‌സിക്യൂട്ടിവ്, എയർപോർട്ട് ഓപ്പറേഷൻസ് തുടങ്ങിയവയാണ് കോഴ്‌സുകൾ. അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രിൽ 15. ഫോൺ: 9495999784, 6282594363. കളമശേരി മെഡിക്കൽ കോളേജിന്റെ എതിർവശത്തെ അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ നേരിട്ടെത്തിയോ www.asapkerala.gov.in എന്ന വെബ്‌സൈറ്റ് മുഖേനെയോ അപേക്ഷിക്കാം.