തൃപ്പൂണിത്തുറ: രാഷ്ട്രീയ സ്വയംസേവക സംഘം കൊച്ചി മഹാനഗർ മാന്യ സംഘചാലക് ആയിരുന്ന തൃപ്പൂണിത്തുറയുടെ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിലെ അതുല്യപ്രതിഭയും കേരള ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനുമായിരുന്ന പി. രവിയച്ചന്‍ അനുസ്മരണം ഇന്ന് വൈകിട്ട് 6ന് ലായം കൂത്തമ്പലത്തില്‍ നടക്കും. സമൂഹത്തിലെ വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവർ അനുസ്‌മരണത്തിൽ പങ്കെടുക്കും. ചടങ്ങിൽ ഏവരും സകുടുംബം പങ്കെടുക്കണമെന്ന് സംഘചാലക് അഡ്വ. പി. വിജയകുമാർ അഭ്യർത്ഥിച്ചു.