
മരട്: എസ്.എൻ.ഡി.പി യോഗം മരട് ശാഖ വടക്ക് തുരുത്തി ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന് ഇന്ന് കൊടിയേറും. 13 ന് ആറോട്ടോടെ ഉത്സവം സമാപിക്കും.
ഇന്ന് രാവിലെ 8 ന് ശ്രീനാരായണ ഗുരുദേവകൃതികളുടെ ആലാപനം തുടർന്ന് സർപ്പം പാട്ട്, വൈകിട്ട് 6 ന് ദീപാരാധന 6.15 ന് ശാസ്താംപാട്ട്, ഏഴിനും എട്ടിനും മദ്ധ്യേ തന്ത്രി പറവൂർ രാകേഷ് തന്ത്രികളുടെയും മേൽശാന്തി പ്രമോദിന്റെയും മുഖ്യ കാർമ്മികത്വത്തിൽ കൊടിയേറ്റ്. 8 ന് നൃത്തനൃത്യങ്ങൾ, 8.30 ന് നൃത്തസന്ധ്യ.
നാളെ വൈകിട്ട് 6.30 ന് നൃത്തനൃത്ത്യങ്ങൾ, 8 ന് വൈക്കം ശിവഗിരി ഭജൻസ് അവതരിപ്പിക്കുന്ന ഹൃദയജപലഹരി ഭജൻസ്, 10ന് താലം വരവ്.
8 ന് വൈകിട്ട് 6.30 ന് പൂണിത്തുറ ശ്രീകൃഷ്ണ തിരുവാതിരകളിസംഘം അവതരിപ്പിക്കുന്ന തിരുവാതിരകളി, 7 ന് സ്കൂൾ കലോത്സവത്തിൽ വിജയിച്ച ഇഷാൻ ധന്യേഷ് അവതരിപ്പിക്കുന്ന മിമിക്രി, 9ന് സെമി ക്ലാസിക്കൽ ഡാൻസ്, തുടർന്ന് ഭക്തിഗാനാലാപനം നൃത്തനൃത്യങ്ങൾ, ഭരതനാട്യം.
9 ന് വൈകിട്ട് 6.30 ന് പൂണിത്തുറ കാർത്തികേയ ചിന്തുനാദം സമർപ്പിക്കുന്ന ചിന്ത്പാട്ട്, 7 ന് മരട് ഉഷസ് അവതരിപ്പിക്കുന്ന കരോക്കെ ഗാനസന്ധ്യ, 8 ന് കാവ്യാഞ്ജലി ഗ്രൂപ്പ് അവതരിപ്പിക്കുന്ന നാടൻപാട്ട് തിരുവാതിര, 8.30 ന് കോൽക്കളി, 9 ന് ഗ്രൂപ്പ് ഡാൻസ്, 10 ന് താലം വരവ്.
10 ന് വൈകിട്ട് 6.30 ന് കലാമണ്ഡലം ആതിര അവതരിപ്പിക്കുന്ന കാളിയമർദ്ദനം നങ്ങ്യാർകൂത്ത്, 8 ന് കൊച്ചിൻ മരട് നാട്ടുകൂട്ടം അവതരിപ്പിക്കുന്ന നാടൻ പാട്ട്
11 ന് 9 ന് വയലിൻ ഫ്യൂഷൻ.
12 ന് പകൽപ്പൂര മഹോത്സവം. വൈകിട്ട് 3.30 ന് പകൽ പൂരം, 5 ന് ഭക്തിഗാനാമൃതം, 6 ന് സ്വർണക്കുടത്തിൽ കാണിക്കയിടൽ പ്രധാനം, 8 ന് തായമ്പക, 10.30 ന് പള്ളിവേട്ട,
13 ന് ആറാട്ട് മഹോത്സവം. രാവിലെ 11 മുതൽ ആറാട്ട് സദ്യ, 3.30ന് ആറാട്ട് പുറപ്പാട്, ആറാട്ട് ബലി, ആറാട്ട്. 8 ന് കലശം ആടി ശ്രീഭൂതബലി, 11ന് വലിയകുരുതി, കൊടിയിറക്കൽ, നടയടപ്പ്.