p

കൊവിഡാനന്തരം വിദ്യാർത്ഥികൾ ഉന്നതവിദ്യാഭ്യാസത്തിനായി ഓപ്പൺ, ഓൺലൈൻ, വിദൂര വിദ്യാഭ്യാസ കോഴ്‌സുകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷൻ അടുത്തിടെ പുറത്തിറക്കിയ വിജ്ഞാപനം വിദ്യാർത്ഥികളും രക്ഷിതാക്കളും ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. യു.ജി.സി വെബ്‌സൈറ്റിൽ ഓപ്പൺ & ഡിസ്റ്റൻസ് ലേണിംഗ് (ODL), ഓൺലൈൻ വിദ്യാഭ്യാസം എന്നിവ ഓഫർ ചെയ്യുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിന്റെ (HEI) അംഗീകാരം സ്ഥിരീകരിക്കണം. യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷൻ (ഓപ്പൺ ആൻഡ് ഡിസ്റ്റൻസ് ലേണിംഗ് പ്രോഗ്രാമുകളും ഓൺലൈൻ പ്രോഗ്രാമുകളും) റെഗുലേഷൻസ്, 2020 ശ്രദ്ധയോടെ വിലയിരുത്തണം. ബിരുദ, ബിരുദാനന്തര തലങ്ങളിൽ ബിരുദം നൽകുന്നതിനും ബിരുദാനന്തര ഡിപ്ലോമ നൽകുന്നതിനുമുള്ള മാനദണ്ഡങ്ങൾ ഇതിൽ വ്യക്തമാക്കിയീട്ടുണ്ട്.

ഉദ്യോഗാർത്ഥികൾ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ (HEIs) നിലവാരം ഉറപ്പാക്കണം. HEI-കളുടെ ഓപ്പൺ ആൻഡ് ഡിസ്റ്റൻസ് ലേണിംഗ് മോഡ് / ഓൺലൈൻ മോഡ് വഴി പ്രോഗ്രാമുകൾ ഓഫർ ചെയ്യാനുള്ള സ്റ്റാറ്റസ് (വർഷം, അക്കാഡമിക് സെഷൻ എന്നിവ തിരിച്ചുള്ള) UGC വെബ്‌സൈറ്റിൽ https://deb.ugc.ac-ൽ ലഭ്യമാണ്. HEI-കളുടെ യോഗ്യതാ നില, ODL മോഡിലും/ പ്രോഗ്രാമുകളുടെ പേരുകളുള്ള ഓൺലൈൻ മോഡിലും പ്രോഗ്രാമുകൾ വാഗ്ദാനം ചെയ്യാൻ അർഹതയുള്ള HEI-കളുടെ ലിസ്റ്റ് എന്നിവയും UGC വെബ്‌സൈറ്റിൽ https://deb.ugc.ac.in ൽ ലഭ്യമാണ്.

അഡ്മിഷൻ എടുക്കുന്നതിന് മുമ്പ് അറിയിപ്പുകൾ യു.ജി.സി വെബ്‌സൈറ്റിൽ https://www.ugc.gov.in/Notices അല്ലെങ്കിൽ https://deb.ugc.ac.in/notices/NewNotices ൽ ലഭിക്കും. കോഴ്‌സ് നടത്തുന്ന സ്ഥാപനത്തിന്റെ വെബ്‌സൈറ്റുകളിൽ യു.ജി.സി അംഗീകാരം ഉൾപ്പെടെയുള്ള വിശദാംശങ്ങൾ രേഖപ്പെടുത്തണം.

മുൻകരുതലെടുക്കേണ്ട കോഴ്സുകൾ

എൻജിനിയറിംഗ്, മെഡിക്കൽ, ഫിസിയോതെറാപ്പി, ഒക്യുപേഷണൽ തെറാപ്പി, ഫാർമസി, നഴ്‌സിംഗ്, ഡെന്റൽ, ആർക്കിടെക്ചർ, നിയമം, കൃഷി, ഹോർട്ടികൾച്ചർ, ഹോട്ടൽ മാനേജ്‌മെന്റ്, കാറ്ററിംഗ് ടെക്‌നോളജി, പാചക ശാസ്ത്രം, എയർക്രാഫ്റ്റ് മെയിന്റനൻസ്, വിഷ്വൽ ആർട്‌സ്, സ്‌പോർട്‌സ് മേഖലകളിലെ ഓപ്പൺ, ഓൺലൈൻ, വിദൂര കോഴ്‌സുകൾ തിരഞ്ഞെടുക്കുമ്പോൾ ചതിയിൽപ്പെടാതെ പ്രത്യേകം ശ്രദ്ധിക്കണം. യോഗ, ടൂറിസം, ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് തുടങ്ങിയ കോഴ്‌സുകൾ യു.ജി, പി.ജി തലങ്ങളിൽ ഓൺലൈനായി പഠിക്കാനാകില്ല. അതുപോലെ എം.ഫിൽ, പി എച്ച്.ഡി കോഴ്‌സുകളും ഓൺലൈനായി അനുവദിക്കില്ല.

ഐ.​ഐ.​എം​ ​സ​മ്പ​ൽ​പൂ​രിൽഎം.​ബി.എ

പ്രൊ​ഫ​ഷ​ണ​ലു​ക​ൾ​ക്കാ​യി​ ​ഐ.​ഐ.​എം​ ​സ​മ്പ​ൽ​പൂ​ർ​ ​ഡ​ൽ​ഹി
കാ​മ്പ​സി​ൽ​ ​ന​ട​ത്തു​ന്ന​ ​എം.​ബി.​എ​ ​കോ​ഴ്‌​സി​ന് ഏ
പ്രി​ൽ​ 15​ ​ന​കം​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാം.​ ​വാ​രാ​ന്ത്യ​ങ്ങ​ളി​ൽ​ ​ന​ട​ത്തു​ന്ന​ ​ര​ണ്ടു​ ​വ​ർ​ഷ​ത്തെ​ ​ഈ​ ​കോ​ഴ്‌​സ്,
വി​ദേ​ശ​ ​സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ​ ​നി​ന്ന് ​ഇ​ര​ട്ട​ ​ബി​രു​ദം​ ​ക​ര​സ്ഥ​മാ​ക്കാ​ൻ​ ​കൂ​ടി​ ​സാ​ധി
ക്കും​ ​വി​ധ​മാ​ണ് ​രൂ​പ​ക​ൽ​പ​ന​ ​ചെ​യ്തി​ട്ടു​ള്ള​ത്.
ബി​രു​ദ​ ​ത​ല​ത്തി​ൽ​ ​കു​റ​ഞ്ഞ​ത് 50​ ​ശ​ത​മാ​നം​ ​മാ​ർ​ക്കും​ ​മൂ​ന്നു​ ​വ​ർ​ഷ​ത്തെ​യെ​ങ്കി​ലും​ ​മാ​നേ​ജ്മെ​ന്റ്,​ ​പ്രൊ​ഫ​ഷ​ണ​ൽ​ ​പ്ര​വൃ​ത്തി​ ​പ​രി​ച​യം​ ​ഉ​ള്ള​വ​രാ​യി​രി​ക്ക​ണം.​ ​വെ​ബ്സൈ​റ്റ് ​h​t​t​p​s​:​/​/​i​i​m​s​a​m​b​a​l​p​u​r.​a​c.​i​n.