
പള്ളുരുത്തി: ഇടക്കൊച്ചി സർവീസ് സഹകരണ ബാങ്കിലെ 75 വയസ് പൂർത്തീകരിച്ച എല്ലാ അംഗങ്ങൾക്കും ബാങ്കിന്റെ ശതാബ്ദി വർഷത്തോടനുബന്ധിച്ച് നടപ്പിലാക്കിയ പെൻഷൻ പദ്ധതി പ്രകാരമുള്ള 1200 രൂപ പെൻഷൻ തുകയുടെ വിതരണം ബാങ്ക് പ്രസിഡന്റ് ജോൺ റിബല്ലോ നിർവഹിച്ചു. 2024 ഏപ്രിൽ ഒന്നിന് 75 വയസ് തികഞ്ഞ ബാങ്ക് അംഗങ്ങൾക്കുള്ള പെൻഷന് ഇനിയും അപേക്ഷ സമർപ്പിക്കാമെന്ന് ബാങ്ക് സെക്രട്ടറി പി. ജെ. ഫ്രാൻസിസ് അറിയിച്ചു.