വൈപ്പിൻ: സാഹിത്യകാരനും പത്രാധിപരുമായിരുന്ന പി. കെ. ബാലകൃഷ്ണന്റെ
33​-ാം ചരമവാർഷിക ദിനത്തിൽ പി. കെ. ബാലകൃഷ്ണൻ സ്മാരക ട്രസ്റ്റ്, പി. കെ. ബാലകൃഷ്ണൻ സ്മാരക ലൈബ്രറി, വൈപ്പിൻ പ്രസ് ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തിൽ ഞാറക്കൽ പ്രസ് ക്ലബ്ബ് ഹാളിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം എൻ. എം. പിയേഴ്‌സൺ ഉദ്ഘാടനം ചെയ്തു. സാഹിത്യ അക്കാദമി അവാർഡും വയലാർ അവാർഡും നേടിയ പി. കെ. ബാലകൃഷ്ണന്റെ 'ഇനി ഞാൻ ഉറങ്ങട്ടെ" കൃതിയെക്കുറിച്ച് എൻ. എം. പിയേഴ്‌സൺ പ്രഭാഷണം നടത്തി. ട്രസ്റ്റ് പ്രസിഡന്റ് സോജൻ വാളൂരാൻ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ. എസ്. രാധാകൃഷ്ണൻ, ടി. ആർ. വിനോയ് കുമാർ, ജോയി നായരമ്പലം, ഹസീന ഇബ്രാഹിം, പി. കെ. രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.