വൈപ്പിൻ : വൈപ്പിൻ, മുനമ്പം സംസ്ഥാന പാതയിൽ ഏറ്റവും തിരക്കേറിയ ചെറായി ദേവസ്വം നടയിൽ അണലി പാമ്പിനെ പിടികൂടി. ദേവസ്വംനടയിലെ പൂക്കടയുടെ മുന്നിലുള്ള ഇലക്ട്രിക് പോസ്റ്റിന് താഴെയാണ് അണലിയെ കണ്ടെത്തിയത്. സാമാന്യം വലുപ്പമുള്ള പാമ്പ് പോസ്റ്റിനോട് ചേർന്ന ഒരു ബോക്‌സിനുള്ളിൽ കയറി ഇരിക്കുകയായിരുന്നു. അതിന് തൊട്ടു മുമ്പുള്ള ദിവസവും ഇവിടെ അണലികളെ കണ്ടെന്ന് പുലർച്ചെ എത്തിയ പത്ര ഏജന്റുമാർ പറഞ്ഞു. രാത്രിയും പകലും ഏറെ തിരക്കുള്ള ഇവിടെ ഫ്‌ളക്‌സ് ബോർഡുകളുടെയും മറ്റും മറയുള്ളതിനാൽ കാൽനടക്കാരുടെ ശ്രദ്ധയിൽപ്പെടാതെ പാമ്പുകൾക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്.