വൈപ്പിൻ: മുനമ്പം ഭൂസംരക്ഷണസമിതി വാർഷികം മുനമ്പം വേളാങ്കണ്ണിമാതാ പള്ളി പാരീഷ്ഹാളിൽ കോട്ടപ്പുറം രൂപത മെത്രാൻ ഡോ. അംബ്രോസ് പുത്തൻവീട്ടിൽ ഉദ്ഘാടനം ചെയ്തു. ബിഷപ്പ് സമിതി ചെയർമാൻ സെബാസ്റ്റ്യൻ പാലക്കൽ അദ്ധ്യക്ഷനായി. മുനമ്പം,പള്ളിപ്പുറം ഭാഗത്തെ 650 ഓളം കുടുംബങ്ങൾ ഒരു നൂറ്റാണ്ടായി താമസിക്കുന്ന ഭൂസ്വത്തുക്കൾ തങ്ങളുടേതാണെന്ന് അവകാശപ്പെട്ട് വഖഫ് ബോർഡ് കേസ് നടത്തുകയാണ്. ഇതിനെതിരെ പൊരുതുന്നവരുടെ സംഘടനയാണ് ഭൂസംരക്ഷണ സമിതി.