വൈപ്പിൻ: എടവനക്കാട് അണിയിൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞത്തിന് വെന്മണി കൃഷ്ണൻനമ്പൂതിരി യജ്ഞദീപ പ്രോജ്വലനം നടത്തി തുടക്കം കുറിച്ചു. തുടർന്ന് ആചാര്യ വരണവും, മാഹാത്മ്യ പാരായണവുംപ്രഭാഷണവും നടന്നു. 21ന് യജ്ഞ സമർപ്പണത്തോടെ സമാപിക്കും. തൃശൂർ കിഴക്കേടത്ത് വി.ബി. മാധവൻ നമ്പൂതിരിയാണ് യജ്ഞാചാര്യൻ. 20 വരെ ഭാഗവത പാരായണവും പ്രഭാഷണവും. 21 ന് ഭാഗവത സംഗ്രഹം, യജ്ഞ സമർപ്പണം, ആചാര്യ ദക്ഷിണ, മംഗളാരതി,യജ്ഞ പ്രസാദ വിതരണം.