പറവൂർ: പെരുമ്പടന്ന എസ്.എൻ.ഡി.പി ശാഖായോഗം അണ്ടിശ്ശേരി ഭഗവതി ക്ഷേത്രത്തിൽ മീനഭരണി മഹോത്സവത്തിന് ക്ഷേത്രം തന്ത്രി ഡോ. ടി.എസ്. വിജയൻ കാരുമാത്രയുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറി. ഇന്ന് നാരായണീയ പാരായണം, കുടുംബയൂണിറ്റുകളിലെ അംഗങ്ങൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ. 6ന് ചതയദിന സർവ്വൈശ്വര്യപൂജ, ഗുരുമണ്ഡപത്തിൽ ഗുരുപൂജ, പ്രാർത്ഥന, പ്രഭാഷണം. ചാലക്കുടി പ്രസീതയും സംഘവും അവതരിപ്പിക്കുന്ന നാടൻപാട്ട്. 7ന് യക്ഷിക്കളം, കൈകൊട്ടിക്കളി. 8ന് കളഭാഭിഷേകം, ഉത്സവബലി, യക്ഷിക്കളം, ഉത്സവബലി ദർശനം, നൃത്തസന്ധ്യ. 9ന് യക്ഷിക്കളം, പുറ്റ്കളം, പള്ളിവേട്ട. മഹോത്സവദിനമായ 10ന് കാഴ്ചശ്രീബലി, പകൽപ്പൂരം, ഭഗവതിസേവ. ആറാട്ട് മഹോത്സവദിനമായ 12ന് ആറാട്ടുബലി, ആറാട്ട് എഴുന്നള്ളിപ്പ്, കുരുതിക്ക് ശേഷം കൊടിയിറക്കൽ, ഇളനീരാട്ടം.