മൂവാറ്റുപുഴ: റാക്കാട് കാരണാട്ടുകാവ് ഭദ്രകാളി ക്ഷേത്രത്തിലെ മീനഭരണി മഹോത്സവം 8,9,10 തിയതികളിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പുലിയന്നൂർമന സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ വിവിധ പരിപാടികളോടെ നടക്കും. ഒന്നാം ദിവസമായ 8ന് വൈകിട്ട് സന്ധ്യകൊട്ട്, തുടർന്ന് അത്താഴപൂജ, കളമെഴുത്തുപൂജ. 9ന് രാവിലെ 5ന് അഭിഷേകം, 5.30മുതൽ ഗണപതിഹോമം, 6ന് ഉഷപൂജ, 8.30മുതൽ പൂജ വഴിപാടുകൾ, കലം കരിക്കൽ, 11.30മുതൽ ഉച്ചപൂജ, ഉച്ചക്ക് 12.30ന് അന്നദാനം, വൈകിട്ട് 5.30ന് സന്ധ്യകൊട്ട്, 6.30ന് ദീപാരാധന, തുടർന്ന് അത്താഴപൂജ, കളമെഴുത്ത് പാട്ട്. 10ന് പൂജകൾ പതിവുപോലെ, വൈകിട്ട് 6.30മുതൽ 7.30വരെ ദീപാരാധന, സോപാന സംഗീതം, രാത്രി 8.30മുതൽ ഭക്തിഗാനമേള, രാത്രി 11ന് ഇളംകാവിലേക്ക് എഴുന്നള്ളിപ്പ്, 12മുതൽ തൂക്കങ്ങൾ, പുലർച്ചെ 5ന് ആറാട്ട് .