ആലുവ: ചൂർണ്ണിക്കര ഗ്രാമപഞ്ചായത്ത് ലൈബ്രറിയുടെ നേതൃത്വത്തിൽ കടുത്ത വേനലിൽ പക്ഷികൾക്ക് ദാഹജലം നൽകുന്നതിനായി പൊതുസ്ഥലങ്ങളിൽ മൺപാത്രങ്ങൾ വയ്ക്കുന്ന പദ്ധതിക്ക് തുടക്കമായി.
ഗ്രാമപഞ്ചായത്ത് ഓഫീസിൽ ചൂർണ്ണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് മൺപാത്രത്തിൽ വെള്ളം ഒഴിച്ച് പദ്ധതി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ മുഹമ്മദ് ഷെഫീക്ക്, ഷീല ജോസ്, അംഗം പി.എസ്. യൂസഫ്, മനു മൈക്കിൾ എന്നിവർ പങ്കെടുത്തു. പദ്ധതിക്കാവശ്യമായ മൺപാത്രങ്ങൾ ശ്രീമാൻ നാരായണൻ നൽകി.